Saturday, February 11, 2017
ജീവിതം എന്ന് പറയുന്നത് എന്നും വേഗതക്കു വേണ്ടി വേവലാതി പൂണ്ടു നടന്ന യാത്ര മാത്രമല്ല എന്ന് മനസിനെ ബോധിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. ഇങ്ങനെ എത്ര നാൾ കിതപ്പടക്കാൻ ആവാതെ ഓടുവാൻ സാധിക്കും. പാതി വഴിയിൽ തളർന്നു വീണുപോയി പരാജയം മുഖത്തു നോക്കി ആർത്തു ചിരിക്കുന്നത് കാണുന്നതിനേക്കാൾ രണ്ടാമൻ ആയി ഓട്ടം അവസാനിപ്പിക്കാൻ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു ഞാൻ. ഞാൻ മരണത്തെ ജയിച്ചു വന്നത് വൃഥാവിലാകില്ല. വീണുപോയി പോയിടത്തു നിന്നെണീറ്റു ഞാൻ ഓടി തുടങ്ങി. ആരെയും തോല്പിക്കാൻ അല്ല. സ്വയം തോൽക്കാതിരിക്കാൻ മാത്രം. ഒന്നും മാത്രം അറിയാം. ഞാൻ തോൽക്കരുതെന്നു ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ പ്രാർഥന ഉണ്ട്. വീണു പോകാൻ എനിക്ക് അവകാശം ഇല്ല.
Subscribe to:
Posts (Atom)